Malayalam-Songs

Ha Manoharam Yaahe Ninte Aalayam

Edit this page | Upload a file | See page history
https://www.youtube.com/watch?v=HL0ioVFX3v8

ഹാ മനോഹരം യാഹേ നിന്‍റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ

ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തൻ മക്കൾക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്

ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിൻ നന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു…………………………………………ദൈവം

ഞങ്ങൾ പാർത്തിടും നിത്യം നിന്‍റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്‍റെ ശക്തിയാൽ
കണ്ണുനീരും കഷ്ടതയുമെല്ലാം
മാറ്റും അനുഗ്രഹമായ്………………………………………ദൈവം


Blix theme adapted by David Gilbert, powered by PmWiki