Malayalam-Songs

Ithramel Enne Snehippaan-Kripayaal

Edit this page | Upload a file | See page history
https://www.youtube.com/watch?v=CrKwWqXDJVY

https://www.youtube.com/watch?v=o41THrPfRMo - Karaoke

ഇത്രമേൽ എന്നെ സ്നേഹിപ്പാൻ
ഇത്രമേൽ എന്നെ കരുതാൻ (2x2)
ഒരു യോഗ്യതയും എന്നിൽ ഇല്ല അപ്പനേ
ഒരു ശ്രേഷ്ഠതയും പറയാൻ ഇല്ലയേ (2x2)

കൃപയാൽ കൃപയാൽ
എന്നെ കരുതിയ വൻ സ്നേഹമേ
ദയയാൽ നിത്യ ദയയാൽ
എന്നെ നടത്തിയ കാരുണ്യമേ (4x2)

കൂട്ടുകാർ വിട്ടു പോയപ്പോൾ
സ്വന്ത ബന്ധങ്ങൾ അകന്നപ്പോൾ (2x2)
എൻ അരികിൽ വന്ന് മാറോടണച്ചു
പുതു കൃപകൾ നൽകി എന്നെ ചേർത്തണച്ചോൻ (2x2) കൃപയാൽ...

നഷ്ടങ്ങൾ ഏറിയപ്പോൾ
ദുഃഖ വേളകൾ മൂടിയപ്പോൾ (2x2)
എന്നെ കരം പിടിച്ചു എന്നിൽ ശക്തി ഏകിയ
പുതു അഭിഷേകത്താൽ ബലം പകർന്നേകിയോൻ (2x2) കൃപയാൽ...


Blix theme adapted by David Gilbert, powered by PmWiki