Malayalam-Songs

Jayathode Munneruvaan Kripa Aekane

Edit this page | Upload a file | See page history
https://www.youtube.com/watch?v=g5G5PXniE4M

ജയത്തോടെ മുന്നേറുവാൻ കൃപയേകണേ
വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ
എന്നാത്മാവേ ഉള്ളിൽ ചഞ്ചലം എന്തിന്
യേശുവിൻ സാന്നിധ്യം കൂടെയില്ലേ

മരുഭൂമി യാത്രയിൽ ഓടിടുമ്പോൾ
പ്രതികൂലമായ് എല്ലാം മാറീടുമ്പോൾ
യേശുവിൻ പൊൻകരം എന്നെ നടത്തിടും
നിത്യജീവ നാട്ടിൽ എത്തുവോളം

വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻ
യേശുവിൻ സ്നേഹത്തെ ഓർത്തീടുമ്പോൾ
കാൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾ
പാടി സ്തുതിക്കും എൻ രക്ഷകനെ

പൂർണ ശക്തിയാൽ പൂർണ മനസ്സാൽ
എൻ ദൈവത്തെ ഞാൻ ആരാധിക്കും
പൂർണ ശക്തിയാൽ പൂർണ മനസ്സാൽ
എൻ ദൈവത്തെ ഞാൻ സ്നേഹിച്ചീടും


Jayathode munneruvaan kripa aekane
Vishwaasathaal aennum munnerum njan
Aennaathmaave ullil chanchalam enthinu
Yeshuvin saannidhyam koodeyille

Marubhoomi yaathrayil oadeedumbol
Prathikoolmai aellaam maareedumbol
Yeshuvin pon karam enne nadathidum
Nithya jeeva naattil aethuvolam

Vaazhtheedum njan aennum vaazhtheedum njan
Yeshuvin snehathe oartheedumbol
Kalvari snehathe en manam oarkkumbol
Paadi sthuthikkum en rakshakane

Poorna shakthiyaal poorna manassal
En dhaivathe njan aaraadhikkum
Poorna shakthiyaal poorna manassal
En dhaivathe njan snehicheedum


Blix theme adapted by David Gilbert, powered by PmWiki