Malayalam-Songs

Kaanunnu Njan Visvaasathaal

Edit this page | Upload a file | See page history

കാണുന്നു ഞാൻ വിശ്വാസത്താൽ
എൻ മുൻപിൽ ചെങ്കടൽ രണ്ടാകുന്നു
കാണാത്ത കാര്യങ്ങൾ കൺമുൻപിൽ എന്നപോൽ
വിശ്വസിച്ചീടുന്നു എൻ കർത്താവേ

യെരീഹോ മതിലുകൾ ഉയർന്നു നിന്നാലും
അതിൻ വലിപ്പം സാരമില്ല
ഒന്നിച്ചു നാം ആർപ്പിട്ടെന്നാൽ
വന്മതിൽ വീഴും കാൽച്ചുവട്ടിൽ

അഗ്നിയിൻ നാളങ്ങൾ വെള്ളത്തിൻ ഓളങ്ങൾ
എന്നെ തകർക്കുവാൻ സാധ്യമല്ല
അഗ്നിയിൽ ഇറങ്ങി വെള്ളത്തിൽ നടന്നു
കൂടെ വരുവാൻ കർത്തൻ ഉണ്ട്

നാലു നാൾ ആയാലും നാറ്റം വമിച്ചാലും
കല്ലറ മുൻപിൽ കർത്തൻ വന്നീടും
വിശ്വസിച്ചാൽ നീ മഹത്വം കാണും
സാത്താൻ്റെ പ്രവർത്തികൾ അഴിഞ്ഞീടും


Kaanunnu njan vishvaasathaal
En munpil chenkadal randaakunnu
Kaanattha karyangal kan munpil aennapol
Vishwasicheedunnu en karthaave

Yeriho mathilukal uyarnnu ninnal
Athinte valippam saramilla
Onnicchu naam aarppittennaal
Vanmathil veezhum kaalchuvattil

Agniyin naalangal vellathin oolangal
Aenne thakarkkuvaan saadyamalla
Agniyil irangi vellatthil nadannu
Koode varuvaan karthan und

Nalu naal aayaalum naattam vamichaalum
Kallara munpil karthan vanneedum
Vishvasichaal nee mahathwam kaanum
Saathaante pravarthikal azhinjeedum


Blix theme adapted by David Gilbert, powered by PmWiki