Malayalam-Songs

Kanneeroppaathe Ee Jeevitham

Edit this page | Upload a file | See page history
https://www.youtube.com/watch?v=Eokna7r6WU0

കണ്ണീരൊപ്പാതെ ഈ ജീവിതം
എൻ്റെ യേശു കൈ വിടുമോ
ദുഃഖ ദുരിതം നീക്കിയെന്നെ
സന്തോഷത്താൽ നിറയ്ക്കുമേ

ഈ മഹാ വ്യാധിയും നീങ്ങി പോകുമേ (2)
ഭൂമി മുഴുവൻ തേജസ്സാൽ നിറയുമേ (2)

കൈയ്യൊഴിഞ്ഞെൻ കൈകളെ
സ്നേഹമോടെ കരുതിയവൻ (2)
ആർദ്രമായ സ്നേഹമല്ലേ
എന്നെ എന്നും നടത്തിയത് (2) .................. ഈ മഹാ

സാന്ത്വനം മറന്ന ലോകം
സ്വാർത്ഥമായി ചിരിച്ചപ്പോഴും (2)
സാന്ത്വനമായി എന്നും എൻ്റെ
സ്വർഗ്ഗ താതൻ കൂടെയുണ്ട് (2) .................. ഈ മഹാ

........................................................................... കണ്ണീരൊപ്പാതെ

ഹല്ലേലൂയാ പാടിടാം
യേശുവിനെ ഉയർത്തീടാം
സുവിശേഷത്താൽ ഭൂമിയെ നിറച്ചീടാം (3)


Blix theme adapted by David Gilbert, powered by PmWiki