Malayalam-Songs

Kannuneerilla Veettil Chennu

Edit this page | Upload a file | See page history
https://www.youtube.com/watch?v=mlaJ2AMACuE&list=RDmlaJ2AMACuE&start_radio=1

കണ്ണുനീരില്ലാ വീട്ടിൽ ചെന്നു
ചേരുന്ന നാൾ വരെയും
കൺകൾ ഉയർത്തി പാടിടും ഞാൻ
നാഥൻ്റെ സ്നേഹമെന്നും (2)

എൻ മനം തളർന്നീടുമ്പോൾ
കണ്ണുകൾ നിറഞ്ഞീടുമ്പോൾ (2)
താങ്ങി നടത്തിടും മാർവോടണച്ചിടും
പൊൻകരം കൂടെയുണ്ട് (2)

കൂരിരുൾ താഴ്വരയിൽ
ഞാൻ നടന്നീടുമ്പോഴും (2)
ഒട്ടും പതറാതെ താങ്ങി നടത്തുവാൻ
കർത്തനെൻ കൂടെയുണ്ട് (2)

യോർദാനിൻ ഓളങ്ങളോ
ചെങ്കടൽ ആഴങ്ങളോ (2)
തളരാതെ ഓടുവാൻ തീരങ്ങൾ പുൽകുവാൻ
വൻകൃപ തന്നീടണേ (2)


Kannuneerilla veettil chennu
Cherunna naal vareyum
Kankal uyartthi paadidum njan
Naadhante snehamennum (2)

En manam thalarnneedumbol
Kannukal niranjeedumbol (2)
Thaangi nadathidum maarvodanachidum
Ponkaram koodeyund (2)

Koorirul thaazhvarayil
Njan nadanneedumbozhum (2)
Ottum patharaathe thaangi nadathuvaan
Karthanen koodeyund (2)

Yordaanin oalangalo
Chenkadal aazhangalo (2)
Thalaraathe oaduvaan theerangal pulkuvaan
Vankripa thanneedane (2)


Blix theme adapted by David Gilbert, powered by PmWiki