Malayalam-Songs

Karthaave Nin Thiru Munpil Ananjiduvaan

Edit this page | Upload a file | See page history
https://www.youtube.com/watch?v=-5rrc-U-YVE

കർത്താവേ നിൻ തിരുമുമ്പിൽ അണഞ്ഞിടുവാൻ
അനുവദിച്ചതിനെയോർത്തായിരം നന്ദി
പരിശുദ്ധ ത്രിത്വത്തെ ഞാൻ ആരാധിക്കുവാൻ
ഈ ആരാധന ഒരുക്കിയ സ്നേഹമേ നന്ദി

അപ്പാ ആരാധനാ
എന്റെ അപ്പാ ആരാധനാ
ഈശോ ആരാധനാ
ദിവ്യ റൂഹാ ആരാധനാ

കർത്താവേ നീ എന്നെന്നേയ്ക്കും ദൈവമല്ലോ
ഇന്നുമെന്നും ജീവിക്കുന്ന ദൈവമല്ലോ
മർത്യൻ ഞാനോ പുൽക്കൊടിക്കു തുല്യനല്ലോ
ഉണങ്ങിപ്പോവാതെ എന്നെ നനയ്ക്കണമേ

കർത്താവേ നിൻ കാരുണ്യം പിൻവലിക്കരുതേ
കരുണയോടെന്നെ നിത്യം കാക്കണമേ
കർത്താവായ ദൈവമേ നീയല്ലാതെ വേറേ
ആരുമെനിക്കില്ലായെന്ന് ഓർക്കണമേ

വിശ്വാസത്തിൽ അബ്രഹാമായ് വളർത്തണമേ
വിശുദ്ധിയിൽ ജോസഫായി മാറ്റണമേ
തീക്ഷ്‌ണതയിൽ പൗലോസായി ഉയർത്തണമേ
എളിമയിൽ എന്നേയും നീ നടത്തണമേ

ഹല്ലെലൂയ്യാ ഹല്ലെലൂയ്യാ
ഹല്ലെലൂയ്യാ ഹല്ലെലൂയ്യാ
ആമേൻ ആമേൻ


Blix theme adapted by David Gilbert, powered by PmWiki