Malayalam-Songs

Karthaavin Snéhathil Aennum Vasicheeduvaan

Edit this page | Upload a file | See page history
https://www.youtube.com/watch?v=4Zo8lUpVNfY

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻ
വൻകൃപ ഏകീടണെ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാൻ
നൽവരം നൽകീടണെ (2)

ലോകം പാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ടഘോര ശത്രു എന്നെ കാണുകയില്ല (2)
അങ്ങേ ചിറകിൻ മറവിലാണു ഞാൻ
എന്‍റെ വിശ്വാസം വർദ്ധിപ്പിക്കണെ (2)

ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ഠന്മാർ
അന്യരായ് ഇന്നു മന്നിൽ (2)
എന്നാലോ സാധു ഞാൻ സന്നിധി നിന്നതോ
പൊന്നേശുവേ കൃപയാൽ (2)

നിർത്തിയതാണെന്നെ നിന്നതല്ല ഞാനും
എത്ര സ്തുതിച്ചിടേണം (2)
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻ
എത്ര നാൾ കാത്തിടേണം (2)

ഒന്നിക്കുമൊരു നാൾ സ്വർഗ്ഗ കൂടാരത്തിൽ
വന്ദിക്കും ഞാനന്നാളിൽ (2)
എന്നിനി പ്രിയന്‍റെ പൊന്മുഖം കാണും ഞാൻ
എന്നാശ ഏറിടുന്നേ (2)


Karthaavin snehatthil aennum vasicheeduvaan
Van kripa aekeedane
Bhinnatha vidhvesham illaathe jeevippaan
Nal varam nalkeedane

Lokam paapam pishachenne thoduka illa
Dhushtta khora shathru aenne kaanuka illa
Ange chirakin maravil aanu njaan
Ente vishvaasam vardhippikkane

Innale minniya unnatha shreshttanmaar
Anyarai innu mannil
Aennaalo saadhu njaan sannidhi ninnatho
Ponneshuve kripayaal

Nirthiyathaanenne ninnathalla njaanum
Aethra sthuthicheedanam
Ninda parihaasam aere sahichu njaan
Aethra naal kaatthedenam

Onnukkum oru naal swarga koodaaratthil
Vandikkum njan annalil
Aennini priyante pon mukham kaanum njaan
Aennasha aereedunne


Blix theme adapted by David Gilbert, powered by PmWiki