Malayalam-Songs

Karthave Devanmaaril Ninakku Thulyan

Edit this page | Upload a file | See page history
കർത്താവേ ദേവന്മാരിൽ നിനക്കു തുല്യനായാർ
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു തുല്യനായാർ(2)

യേശുവേ പോലാരുമില്ല (4)
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു തുല്യനായാർ (2)

ദൂതന്മാരിൻ ഭോജനത്തിനാൽ നിൻ ജനത്തെ പോഷിപ്പിച്ചു(2)
അങ്ങേപ്പോലെ ആരുമില്ല നിൻ ജനത്തെ സ്നേഹിച്ചിടാൻ (2)

പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചിന്തി (2)
അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2)

മരണത്തിൻ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു (2)
അങ്ങേപ്പോലെ ആരുമില്ല ഉയർത്തെഴുന്നേറ്റവനേ (2)

Karthaave devanmaaril ninakku thulyan aay aar
Swargathilum bhoomiyilum ninakku thulyan aay aar

Yeshuveppol aarumilla (2)
Swargathilum bhoomiyilum ninakku thulyan aay aar

Dhoothanmaarin bhoajanathinaal nin janathe poshippichu
Angeppole aarumilla nin janathe snehichidaan

Papathin karakal poakkaan paavana raktham chinthi
Angeppole aarumilla yaagamay theernnavane

Maranathin pashangal azhicchu paathala gopuram thakarthu
Angeppole aarumilla uyarthezhunnettavanay

(:youtube S8rxHGJn6yc:)


Blix theme adapted by David Gilbert, powered by PmWiki