Malayalam-Songs

Karuthum Karunaamayaneshu

Edit this page | Upload a file | See page history
https://www.youtube.com/watch?v=lqKXQ_eYGrc

കരുതും കരുണാമയനേശു
കരുതും കണ്മണിപോൽ നിന്നെ (2)
തിരയാൽ തീരമറിയതായോ
ഇരുളിൽ വഴിയറിയതായോ

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിന്നരികിലില്ലേ (2)

കരുതും കരുണാമയനേശു
കരുതും കണ്മണിപോൽ നിന്നെ

ചെറുകുരികിലിനെയും നന്നായറിയുന്നവൻ (2)
നടത്തും നിന്നെ ഓരോ ദിനവും
തീർത്തുതരും നിന്റെ ആവശ്യമെല്ലാം (2)

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിന്നരികിലില്ലേ

ഉരുവാകും മുൻപേ നിൻ നാളെയെ എഴുതിയവൻ
നീ പോകും മുൻപേ നിൻ ഓരോ ചുവടും
നിനക്കായി നടന്നവനെ നോക്കുക

മനസ്സേ, നീ സ്വസ്ഥമായിരിക്ക
ഉടയോൻ നിന്നരികിലില്ലേ


Blix theme adapted by David Gilbert, powered by PmWiki