Malayalam-Songs

Kripa Labhichorellaam Sthuthicheedatte

Edit this page | Upload a file | See page history
https://www.youtube.com/watch?v=wZrIqvoo8h0

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ദയ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
നൻമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ

ആരാധന ആരാധന
യാഹ് എന്ന ദൈവത്തിനാരാധന
ആരാധന ആരാധന
ആത്മാവിലും സത്യത്തിലും ആരാധന

മമ്രേയുടെ തോപ്പിൽ ഇറങ്ങി വന്ന
അബ്രഹാമിൻ ദൈവത്തിനാരാധന
മോറിയ മലയിൽ നിറഞ്ഞു നിന്ന
യിസഹാക്കിൻ ദൈവത്തിനാരാധന

യാബോക്കെന്ന കടവിൽ ഇറങ്ങിവന്ന
യാക്കോബിന്‍റെ ദൈവത്തിനാരാധന
കാരാഗൃഹത്തിൽ വീര്യ പ്രവൃത്തി ചെയ്ത
യോസേഫിന്‍റെ ദൈവത്തിനാരാധന

മരുഭൂമിയിൽ മന്ന ദാനം നൽകിയ
യിസ്രായേലിൻ ദൈവത്തിനാരാധന
കർമ്മേൽ എന്ന മലയിൽ അഗ്നി അയച്ച
ഏലിയാവിൻ ദൈവത്തിനാരധന

മിസ്രയീം എന്ന ദേശത്തു മുഴങ്ങി നിന്ന
മോശയുടെ ദൈവത്തിനാരാധന
സിംഹത്തിന്‍റെ കുഴിയിൽ ഇറങ്ങി വന്ന
ദാനിയേലിൻ ദൈവത്തിനാരാധന

Mishrayeem enna deshathu muzhangi ninna
Moshayude dhaivathanaaraadhana
Simhathinte kuzhiyil irangi vanna
Danielin dhaivathinaaraadhana


Blix theme adapted by David Gilbert, powered by PmWiki