Kripayerum Karthaavil En Vishvaasam
Edit this page | Upload a file | See page history
https://www.youtube.com/watch?v=q_SOHvGoIrI
കൃപയേറും കർത്താവിൽ എൻ വിശ്വാസം
അതിനാൽ ഹൃദി എന്തു നല്ലാശ്വാസം
ദുരിതങ്ങൾ നിറയുമീ ഭൂവാസം
കൃപയാൽ മനോഹരമായ്
കൃപ കൃപ ഒന്നെൻ ആശ്രയമായ്
കൃപ കൃപ ഒന്നെൻ ആനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
കൃപ മതി എന്നാളും
ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിൽ ആനന്ദ തണലാകും
ഇരുൾ പാതയിൽ അനുദിനം ഒളി നൽകും
കൃപ ഒന്നെൻ ആശ്രയമായ്
എൻ്റെ താഴ്ചയിൽ അവനെന്നെ ഓർത്തല്ലോ
ഘോര വൈരിയിൻ ബലമവൻ തകർത്തലോ
തൻ്റെ കൈകളിൽ അവനെന്നെ ചേർത്തല്ലോ
സ്തോത്ര ഗീതം പാടിടും ഞാൻ
പ്രതികൂലങ്ങൾ അനവധി വന്നാലും
അനുകൂലം എനിക്കവൻ എന്നാളും
തിരു ജീവനെ തന്നവൻ ഇനി മേലും
കൃപയാൽ നടത്തുമെന്നെ
Kripayerum karthaavil en vishvaasam
Athinaal hridhi enthu naallaashvaasam
Durithangal nirayumee bhoovaasam
Kripayaal manoharamai
Kripa kripa onnen aasrayamai Hallelujah
Kripa kripa onnen aanandhamai
Vairikal vannaalum ethiruyarnnaalum
Kripa mathy aennaalum
Balaheenathayil nalla balamekum
Marubhoomiyil aanandha thanalaakum
Irul paathayil anudhinam oli nalkum
Kripa onnen aasrayamai
Ente thaazhchayil avanenne oarthallo
Khora vairiyin bhalamavan thakarthallo
Thante kaikalil avanenne cherthallo
Sthothra geetham paadidum njan
Prathikoolangal anavadhi vannaalum
Anukoolam aenikkavan aennaalum
Thiru jeevane thannavan ini melum
Kripayaal nadatthumenne