Kristhya Jeevitham Pol Bhaagyam
Edit this page | Upload a file | See page history
ക്രിസ്ത്യ ജീവിതം പോൽ
ഭാഗ്യം പാരിലെന്തുള്ളു
ക്രിസ്തീയ ജീവിതം പോലെയുള്ളൊരു (2)
മഹൽ ഭാഗ്യമാം ജീവിതം പാരിലെന്തുള്ളു (2)
കഷ്ടതയും പട്ടിണിയും ഏറിടും നേരം (2)
മനക്ലേശം കൂടാതെ നിൽപാൻ ശക്തി നൽകുന്ന (2)
പരിഹാസം ചൊല്ലി ശത്രു നേർക്കു വരുമ്പോൾ (2)
സ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി നല്കുന്ന (2)
കൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന (2)
നല്ല പെറ്റമ്മയിലൻപേരുന്ന യേശു പോരായോ (2)
മാറാത്ത വാഗ്ദത്തം തന്ന കർത്താവേ (2)
അതിൽ ആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ (2)