Malayalam-Songs

Lokam Maayaa Mukhangal Kaatti

Edit this page | Upload a file | See page history
https://www.youtube.com/watch?v=cEHzDUN5GHk

ലോകം മായാ മുഖങ്ങൾ കാട്ടി
മർത്യരെ വഞ്ചിക്കുമ്പോൾ (2)
യേശുവോ നിന്നെ സ്നേഹമായ് ഇന്ന്
വിളിക്കുന്നത് കേൾക്ക (2)

വന്നീടുക ഇന്ന് വന്നീടുക നീ
യേശുവിൻ പാദത്തിൽ (2)
നൽകീടുക ഇപ്പോൾ നൽകീടുക നീ
യേശുവിനായ് ഹൃദയം (2) .................................................ലോകം

ലോകസുഖം തരും ഇമ്പങ്ങൾ മോഹങ്ങൾ
മായയാണെന്നറിക (2)
ലോക സ്നേഹം അത് ദൈവത്തോടെന്നാളും
ശത്രുത്വം എന്നറിക (2) ......................................................വന്നീടുക

സ്ഥാനങ്ങൾ മാനങ്ങൾ കീർത്തി പ്രതാപങ്ങൾ
നശ്വരമെന്നറിക (2)
യേശുവിൻ കൂടെയുള്ളൊരു വാസം
നിത്യമാണെന്നറിക (2) ......................................................വന്നീടുക

ശാപങ്ങൾ രോഗങ്ങൾ തീരാത്ത വ്യാധികൾ
ജീവിതം ഞെരുക്കിടുമ്പോൾ (2)
ജീവിക്കേണം എന്നൊരാഗ്രഹം നിൻ
ജീവിതേ നശിച്ചിടുമ്പോൾ (2) ...........................................വന്നീടുക


Lokam maaya mukhangal kaatti marthyare vanchikkumbol (2)
Yeshuvo ninne snehamai ennu vilikkunnathu kelkka (2)

Vanneeduka nee vanneeduka nee Yeshuvin paadhathil
Nalkeeduka eppol nalkeeduka nee Yeshuvinai hridhayam ........................................Lokam

Loka sukham tharum imbangal mohangal maaya-yaanennarika (2)
Loka sneham athu dhaivathod-aennaalum shathruthwam aennarika (2) ...................Vanneeduka

Sthaanangal maanangal keerthi prathaapangal nashwaram-aennarika (2)
Yeshuvin koodeyulloru vaasam nithyam-aanennarika (2) ..........................................Vanneeduka

Shaapangal rogangal theeraattha vyaadhikal jeevitham njerukkeedumbol (2)
Jeevikkenam aenn-oraagraham nin jeevithe nashicheedumbol (2) .............................Vanneeduka


Blix theme adapted by David Gilbert, powered by PmWiki