Malayalam-Songs

Lokathin Sneham Maarume

Edit this page | Upload a file | See page history
https://www.youtube.com/watch?v=OJo2CBwgKFg

ലോകത്തിൻ സ്നേഹം മാറുമെ
യേശുവാണെൻ്റെ സ്നേഹിതൻ
എന്നെ മുറ്റും അറിയുന്നവൻ
എൻ ജീവൻ്റെ ജീവനാണവൻ

എന്നുള്ളം ക്ഷീണിക്കും നേരം
ഞാൻ പാടും യേശുവിൻ ഗീതം
ചിറകിൽ ഞാൻ പറന്നുയരും
ഉയരത്തിൽ നാഥൻ സന്നിധെ

വീഴുമ്പോൾ താങ്ങും എൻ പ്രീയൻ
കരയുമ്പോൾ മാറിൽ ചേർക്കും താൻ
തോളിലേറ്റും കണ്ണീരൊപ്പും
ഉയർച്ച നൽകി മാനിക്കും

മണ്ണാകും ഈ ശരീരവും
മൺമയമാം സകലവും
വിട്ടങ്ങു ഞാൻ പറന്നീടും
ശാശ്വതമാം ഭവനത്തിൽ


Lokathin sneham maarume
Yeshu aanente snehithan
Enne muttum ariyunnavan
En jeevante jeevan aanavan

Ennullam ksheenikkum neram
Njaan paadum Yeshuvin geetham
Chirakil njaan parannuyarum
Uyarathil naadhan sannidhe

Veezhumbol thaangum en priyan
Karayumbol maaril cherkkum thaan
Tholilettum kanneeroppum
Uyarcha nalki maanikkum

Mannaakum ee shareeravum
Manmayamaam sakalavum
Vittangu njaan paranneedum
Shaashvathamaam bhavanathil


Blix theme adapted by David Gilbert, powered by PmWiki