Mahathvame Mahathvame Mahathvam Than
Edit this page | Upload a file | See page history
https://www.youtube.com/watch?v=GxJ7uutsIds
മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന് (2)
മഹത്വത്തിനും സ്തോത്ര യാഗത്തിനും യോഗ്യൻ
മഹത്വത്തിനും സ്തോത്ര യാഗത്തിനും യോഗ്യൻ എല്ലാ നാളും
പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും (2)
രാജാക്കൾ മഹത്തുക്കൾ പ്രഭുക്കന്മാർ വംശക്കാർ
രാജാക്കൾ മഹത്തുക്കൾ പ്രഭുക്കന്മാർ വംശക്കാർ രക്ഷകനെ
സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ (2)
സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും
സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും താരങ്ങളും
തീക്കൽ മഴ ഹിമം ആഴി കൊടുങ്കാററിവ (2)
പർവ്വതങ്ങൾ എല്ലാ കുന്നുമലകളും
പർവ്വതങ്ങൾ എല്ലാ കുന്നുമലകളും വാഴ്ത്തീടട്ടെ
ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാരും (2)
തപ്പുകൾ കിന്നരം കൈത്താളമേളത്താൽ
തപ്പുകൾ കിന്നരം കൈത്താളമേളത്താൽ വാഴ്ത്തീടട്ടെ