Namukkennum Aaraadhippaan Aaraadhanakku Yogyan
Edit this page | Upload a file | See page history
Īnter%https://www.youtube.com/watch?v=TifefIVZts0
നമുക്കെന്നും ആരാധിപ്പാൻ
ആരാധനയ്ക്കു യോഗ്യൻ യേശു മാത്രം
സർവ്വ ഭൂമിക്കും അധിപതിയായവൻ
മാറ്റമില്ലാത്ത വിശ്വസ്‌തനാം
നമ്മെ അനുഗ്രഹിക്കാമെന്നു പറഞ്ഞവൻ
നമ്മെ സൗഖ്യമാക്കുമെന്നു അരുളിയവൻ
നമ്മെ കൈവിടിലെന്നും മറക്കില്ലെന്നും
തന്‍റെ വാഗ്ദത്തം എന്നും നിറവേറ്റുന്നോൻ
ആപത്തു വേളകൾ ഓളമായ് വന്നിടും
അടിപതറാതെ നമ്മെ നിലനിർത്തും
വീഴ്ച കാണുവാൻ ശത്രു നോക്കി നിൽക്കേ
അനുഗ്രഹിച്ചു നമ്മെ ഉയർത്തിടും
അന്തതയേറിയ വേളകൾ വന്നിടും
ഒരു നിത്യപ്രകാശമായ് ഉദിച്ചവൻ നിന്നിടും
മരണത്തെ തൻ കാൽകീഴിലാക്കി
നിത്യജീവനായ് വെളിപ്പെട്ടവൻ
മഹത്വത്തിൻ രാജനായ് വാനിൽ വരുന്നവൻ
തന്‍റെ മക്കൾക്കായ് തന്‍റെ ജീവനെ തന്നവൻ
മൂന്നാം നാൾ ഉയർത്തെഴുന്നേറ്റവൻ
ആരാധിക്കാം നമുക്കേശുവിനെ
Namukkennum aaraadhippaan
Aaaraadhanayku yogyan yeshu mathram
Sarva bhumikkum adhipadhi aayavan
Maattamillaattha vishvasthanaam
Namme anugrahikkaamennu paranjavan
Namme soukhyamaakkaamennu aruliyavan
Namme kaividilennum marakkillennum
Thante vaagdatham aennum niravettunnon
Aapathu velakal oalamai vannidum
Adipatharathe namme nilanirthum
Veezhcha kanuvan shathru nokki nilke
Anugrahichu namme uyartheedum
Anthatha eriya velakal vannidum
Oru nithya prekashamy udichavan ninnidum
Maranathe than kaalkeezhilakki
Nithya jeevanay velipettavan
Mahathvathin raajavay vaanil varunavan
Thante makkalkay thante jeevane thannavan
Munnam naal Uyarthezhunettavan
Aaradhikkam namuk yeshuvine