Malayalam-Songs

Nanma Maathrame Nanma Maathrame

Edit this page | Upload a file | See page history
https://www.youtube.com/watch?v=6iLrrvP0FGA

നന്മ മാത്രമേ നന്മ മാത്രമേ
നന്മയല്ലാതൊന്നുമേ നീ ചെയ്കയില്ല
എന്തു ഭവിച്ചെന്നാലും എന്തു സഹിച്ചെന്നാലും
എല്ലാം യേശുവേ നന്മയ്ക്കായിട്ടല്ലോ

നീ മാത്രമേ നീ മാത്രമേ
നീ മാത്രമേ എൻ ആത്മ സഖി
എന്‍റെ യേശുവേ എന്‍റെ ജീവനെ
എന്‍റെ ആശയേ നീ ഒന്നു മാത്രമേ (2)

നിന്നെ സ്നേഹിക്കും നിന്‍റെ ദാസർക്ക്
നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ
എന്നെ പേർ ചൊല്ലി വിളിച്ചീടുവാൻ
കൃപതോന്നി എന്നതിനാൽ ഞാൻ ഭാഗ്യവാൻ

പരിശോധനകൾ മനോവേദനകൾ
ഭയമേതുവിധമെന്നിൽ വന്നിടുമ്പോൾ
പരിപോലും കുറവില്ല സ്നേഹമെന്നിൽ
ചൊരിഞ്ഞീടും നാഥൻ പോക്കുവഴിയും തരും

ദോഷം മാത്രമേ ഈ ലോകം തരൂ
ദോഷമായിട്ടൊന്നും പ്രീയൻ ചെയ്കയില്ല
എന്‍റെ യേശുവേ എന്‍റെ പ്രാണനേ
നന്മ ചെയ്‌വാൻ എനിക്കും നീ കൃപ നല്കുകേ

എന്‍റെ ശോധനകൾ എന്‍റെ വേദനകൾ
എന്‍റെ സങ്കടങ്ങൾ എല്ലാം നീങ്ങിടുമേ
എന്‍റെ കാന്തനേ എന്‍റെ നാഥനെ
എൻ മണാളനേ വേഗം വന്നിടണേ


Blix theme adapted by David Gilbert, powered by PmWiki