Malayalam-Songs

Nanniyaal Paadiduvom

Edit this page | Upload a file | See page history
നന്ദിയാൽ പാടിടുവോം
നന്ദിയാൽ പാടിടുവോം
നല്ലവനേശു നൽകിയ എല്ലാ
ദാനങ്ങൾ ഓർത്തു നിതം

അതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മെ
ജീവിപ്പിച്ചേശുവോടെ
പ്രവർത്തിയാലല്ല വിശ്വാസത്താൽ
കൃപയെ മാ കൃപയെ ...ആ ആ ആ ആ

വരും കാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ
മഹിമയെ കാണിപ്പാനായ്‌
ഉയർപ്പിച്ചു വ്യാപാര ശക്തിയാൽ
ഇരുത്തി സ്വർഗത്തിൽ ...ആ ആ ആ ആ

ഉന്നത വിളി കേട്ടു വന്നവരെ അതിൽ
അറിവാൻ ഓടിടുവിൻ
തന്നിടും അളവില്ലാ നന്മകൾ
ഇന്നിലും തന്നിലെ ...ആ ആ ആ ആ

ജീവനെ ത്യാഗം ചെയ്ത പലർ
കർത്തൃ സേവയിൽ മരിച്ചു
ചേർന്നു നാം അവരോടു കൂടെ
പോർക്കളെ നിന്നീടാം ...ആ ആ ആ ആ


Nandiyaal paadiduvom
Nandiyaal paadiduvom
Nallavaneshu nalkiya aellaa
Daanangal oarthu nitham

Athikramathaal marichirunnavaraam namme
Jeevippicheshuvode
Pravarthiyaalalla vishvasathaal
Kripaye ma kripaye ...aa aa aa aa

Varum kaalathil namme krupayude dhanathil
Mahimaye kaanippaanai
Uyarppichu vyaapaara shakthiyaal
Irutthi swargathil ...aa aa aa aa

Unnatha vili kettu vannavare athil
Arivaan oadiduvin
Thannidum alavilla nanmakal
Innilum thannile ...aa aa aa aa

Jeevane thyaagam cheytha palar
Karthru sevayil marichu
Chernnu naam avarodu kude
Porkkale ninnidaam ...aa aa aa aa


Blix theme adapted by David Gilbert, powered by PmWiki