Malayalam-Songs

Nanniyaal Sthuthi Paadaam

Edit this page | Upload a file | See page history
https://www.youtube.com/watch?v=KFtGi0em5rM

നന്ദിയാൽ സ്തുതി പാടാം
എന്നേശുവിന് ഉള്ളത്തിൽ എന്നും പാടാം
നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ
ഇന്നുമെന്നും മതിയായവൻ

ചെങ്കടൽ സമമായ ശോധനകളിൽ
ദുതന്മാർ നിൻ മുമ്പിൽ പോകുന്നു
വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ
ചെങ്കടൽ പിളർന്നു മാറിടും

യെരിഹോ മതിലും മുമ്പിൽ വന്നാലും
യേശു നിന്റെ മുമ്പിൽ പോകുന്നു
കലങ്ങിടാതെ പതറിടാതെ
സ്തുതികളാൽ തകർന്നു വീഴും

ദേഹം ദേഹി ആത്മാവും
തളർന്നിടും വേളയിലും
സ്തുതിഗീതങ്ങൾ പാടിടുമ്പോൾ
കർത്താവു ബലം നൽകിടും


Blix theme adapted by David Gilbert, powered by PmWiki