Nayikkuvaan Yogyan Viduvippaan Shakthan
Edit this page | Upload a file | See page history
https://www.youtube.com/watch?v=5wMZ-dPc9gA
നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ
ആരിലും ശ്രേഷ്ഠൻ യേശുവത്രേ
പരിപാലിച്ചിടും ഭയമെല്ലാം നീക്കും
സമാധാനമേകും യേശുപരൻ (2)
തൻ പിൻപേ പോയിടാം
തൻ വചനങ്ങൾ പാലിക്കാം (2)
കർത്തൻ വരവിൻ കാലം വരെയും
വിശുദ്ധിയിൽ ജീവിക്കാം (2)
പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെ
കൈവിടുകില്ലീശൻ നമ്മെയെന്നുമേ (2)
കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടും
സ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ് (2)
വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻ
കൂടെയുള്ളപ്പോൾ ഇനി എന്തു ഭയം (2)
ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ല
ഭാവിയെല്ലാം കരുതുന്ന നല്ല നായകൻ (2)
Nayikkuvaan yogyan viduvippaan shakthan
Aarilum sreshttan Yeshuvathre
Paripaalicheedum bhayamellaam neekkum
Samaadhaanamekum Yeshu paran
Than pinpe poyidaam
Than vachanangal paalikkaam
Karthan varavin kaalam vareyum
Vishudhiyil jeevikkaam
Parvathathil koode thaazhvarayil koode
Kaivukilleeshan namme aennume
Kayyil vahicheedum marvodanacheedum
Swarga santhosham tharum nalla sakhiyai
Viswaasathin naayakan poorthy varuthunnon
Koode ullappol ini enthu bhayam
Aakulangal illa aashankalal illa
Bhaaviyellam karuthunna nalla naayakan