Nee Ente Oahari Naadhaa
Edit this page | Upload a file | See page history
https://www.youtube.com/watch?v=kjc-v2FGJOg
നീ എൻ്റെ ഓഹരി നാഥാ
നീ എൻ്റെ സർവവും നാഥാ
നീ എൻ്റെ മറവിടം നാഥാ
നീ എൻ്റെ പരിപാലകൻ (2)
പാടിടും ഞാൻ അത്യുച്ചത്തിൽ
എൻ യേശുവിൻ നാമമത്
കീർത്തിക്കും ഞാൻ നിൻ നാമത്തെ
എൻ ആയുസ്സിൻ നാൾ മുഴുവൻ (2)
വൻ തിരമാലകൾ ആഞ്ഞടിച്ചു
എൻ ജീവിത സാഗരെ ആഞ്ഞടിച്ചു (2)
വീണു പോം നേരം എൻ കൈ പിടിച്ചു
താങ്ങി നടത്തിയതെൻ യേശു നാഥൻ (2)
കഷ്ട നഷ്ടങ്ങൾ ഏറിയപ്പോൾ
രോഗ ദുഃഖങ്ങൾ ഏറിയപ്പോൾ (2)
കരുതലിൻ കരങ്ങളാൽ ചേർത്തണച്ചു
വഴി നടത്തിയതെൻ യേശു നാഥൻ (2)
നിന്ദ പരിഹാസം സഹിച്ചീടുമ്പോൾ
ക്രൂരമാം വേദന സഹിച്ചീടുമ്പോൾ (2)
എന്നെ നിൻ മാർവോടു ചേർത്തവൻ നീ
കരതലത്തിൽ എന്നെ വഹിച്ചവൻ നീ (2)
Nee ente oahari naadha
Nee ente sarvavum naadha
Nee ente maravidam naadha
Nee ente paripaalakan (2)
Paadidum njan athyuchatthil
En Yeshuvin naamamath
Keertthikkum njan nin naamathe
En aayussin naal muzhuvan (2)
Van thira maalakal aanjadichu
En jeevitha saagare aanjadichu (2)
Veenu pom neram en kai pidichu
Thaangi nadatthiyathen Yeshu naadhan (2)
Kashtta nashttangal aeriyappol
Roga dhukhangal aeriyappol (2)
Karuthalin karangalaal chertthanachu
Vazhi nadatthiyathen Yeshu naadhan (2)
Nindha parihaasam sahicheedumbol
Krooramaam vedana sahicheedumbol (2)
Enne nin marvodu cherthavan nee
Karathalathil enne vahichavan nee (2)