Nee Ente Sarvavum
Edit this page | Upload a file | See page history
https://www.youtube.com/watch?v=ffjTKoqG8Js
നീ എന്‍റെ സര്‍വവും നീ എനിക്കുള്ളവന്‍
നീ എന്‍റെ സര്‍വ്വവും എല്ലാറ്റിലും
നിന്‍ ജീവന്‍ എന്‍ പേര്‍ക്കായ് തന്നതിനാല്‍
നീ എന്‍റെ സര്‍വവും എല്ലാറ്റിലും (2)
തേനിലും മധുരമാം തേനിലും മധുരമാം
യേശു ക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്തു മാധുര്യവാൻ (2)
നീ എൻ്റെ രക്ഷകൻ നീ എൻ്റെ ദൈവവും
നീ മാത്രമാണെൻ സങ്കേതവും
നിൻ പാദത്തിൽ ഞാൻ കുമ്പിടുന്നു
നിൻ നാമം വാഴ്ത്തി പാടിടുന്നു (2)
നീ എൻ്റെ വൈദ്യനും നീ എൻ്റെ സൗഖ്യവും
നീ എൻ്റെ ശക്തിയും എൻ യേശുവേ
ക്രൂശതിൽ എനിക്കായ് യാഗമായി
നിൻ അടിപ്പിണരാൽ സൗഖ്യമേകി (2)
നീ എൻ്റെ കീർത്തിയും നീ എൻ പുകഴ്ചയും
നീ എൻ്റെ നന്മയും എൻ യേശുവേ
നിൻ പാദ സേവ ഞാൻ ചെയ്തീടുവാൻ
എന്നുള്ളത്തിൻ്റെ ആശയതേ (2)