Nin Dhaanam Njan Anubhavichu
Edit this page | Upload a file | See page history
നിൻ ദാനം ഞാൻ അനുഭവിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു
യേശുവേ എൻ ദൈവമേ
നീ എന്നും മതിയായവൻ
യേശു എനിക്കു ചെയ്ത
നന്മകൾ ഓർത്തിടുമ്പോൾ
നന്ദികൊണ്ടെൻ മനം പാടിടുമേ
സ്തോത്ര ഗാനത്തിൻ പല്ലവികൾ..................യേശുവേ
ദൈവമെ നിന്‍റെ സ്നേഹം
എത്ര നാൾ തള്ളി നീക്കി
അന്നു ഞാൻ അന്യനായ് അനാഥനായ്
എന്നാൽ ഇന്നോ ഞാൻ ധന്യനായ്.................യേശുവേ
എൻ ജീവൻ പോയെന്നാലും
എനിക്കതിൽ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവൻ
എൻ യേശു ഒരുക്കിയല്ലോ...............................യേശുവേ
നിത്യത ഓർത്തിടുമ്പോൾ
എൻ ഹൃത്തടം ആനന്ദിക്കും
സ്വർഗീയ സൗഭാഗ്യ ജീവിതം
വിശ്വാസ കണ്ണാൽ ഞാൻ കണ്ടിടുന്നു .........യേശുവേ