Malayalam-Songs

Nin Sannidhi Mathi Yeshuve

Edit this page | Upload a file | See page history
https://www.youtube.com/watch?v=J3BH2gAoq1Y&list=RDL4oGDGSZx8I&index=2

നിന്‍ സന്നിധി മതി യേശുവെ
നിന്‍ സാന്നിധ്യം മതി എന്നുമെ (2)

പിരിയാതെ വിട്ടു പിരിയാതെ
അകലാതെ ദൂരെ മാറാതെ (2)
അരികിലായ് എന്‍ അരികിലായ്
അറിയുന്നു നിന്‍ സാന്നിധ്യം .............നിന്‍ സന്നിധി

എന്നിലെ നല്ല കാര്യസ്ഥനെ
എന്നിലെ നൽ വഴികാട്ടിയെ (2)
പിരിയാ ബന്ധമെ മാറാ സ്നേഹമെ
നീ മതി എന്നുമെ (2)
നീ മതി എന്നുമെ (2) ...............................നിന്‍ സന്നിധി

കവിഞ്ഞൊഴുകണെ ഈ നൽ വേളയില്‍
അങ്ങിൽ നിറയുവാൻ ആശയേറീടുന്നെ (2)
മരുവിൽ നീരു തേടും വേഴാമ്പല്‍ പോലെ ഞാനും
കേഴുന്നിതാ ആവലായ് (2)
കേഴുന്നിതാ ആവലായ് (2).....................നിന്‍ സന്നിധി


Blix theme adapted by David Gilbert, powered by PmWiki