Ninne Thakarkkuvaan Oru Koottam Orungeedumbol
Edit this page | Upload a file | See page history
https://www.youtube.com/watch?v=ZjRWWu0Mj0M
നിന്നെ തകർക്കുവാൻ ഒരു കൂട്ടം ഒരുങ്ങീടുമ്പോൾ
നിന്നെ ഉയർത്തുവാൻ എനിക്കൊരു വഴിയുണ്ട് (2)
തകരില്ല പതറില്ല നീ ഒരിക്കലും
യേശുവിൻ പൈതലെ നീ ഉറച്ചീടുക
ഉയരില്ല ഉയരില്ല ശത്രുവിൻ കരം
ഫലിക്കില്ലൊരായുധവും നിനക്കെതിരേ (2)
വിശുദ്ധിയിൽ തികഞ്ഞു നീ ഒരുങ്ങീടുക
യേശുവിൻ നാമം നീ ഉയർത്തീടുക (2)
നീതിയോടെ വിധിക്കുവാൻ യേശു വരുന്നേ
നീതിയിൻ സൂര്യനായ് അവൻ വരുന്നേ (2)
നിന്നെ തകർക്കുവാൻ ഒരു കൂട്ടം ഒരുങ്ങീടുമ്പോൾ
നിന്നെ ഉയർത്തുവാൻ എനിക്കൊരു വഴിയുണ്ട് (2)
ഉയരട്ടെ ഉയരട്ടെ ജയഗീതം
പണിയട്ടെ പണിയട്ടെ ദൈവരാജ്യം (2)