Oh Dhaivame Raajadhi Raaja Deva
Edit this page | Upload a file | See page history
https://www.youtube.com/watch?v=0pUdOAVOGBs
https://www.youtube.com/watch?v=SMemHoK7_Yo
ഓ ദൈവമേ രാജാധിരാജ ദേവാ
ആദി അന്തം ഇല്ലാ മഹേശനേ
സർവ്വലോകം അങ്ങയെ വന്ദിക്കുന്നേ
സാധു ഞാനും വീണു വണങ്ങുന്നേ
അത്യുച്ചത്തിൽ പാടും ഞാൻ കർത്താവേ
അങ്ങെത്രയോ മഹോന്നതൻ (2)
സൈന്യങ്ങളിൻ നായകനങ്ങല്ലയോ
ധന്യനായ ഏകാധിപതിയും
ഇമ്മാനുവേൽ വീരനാം ദൈവവും നീ
അന്യമില്ലേതും തവ നാമം പോൽ
അത്യഗാധം ആഴിയനന്ത വാനം
താരാജാലം കാനന പർവ്വതം
മാരിവില്ലും താരും തളിരുമെല്ലാം
നിൻ മഹത്വം ഘോഷിക്കും സന്തതം
ഏഴയെന്നെ ഇത്രമേൽ സ്നേഹിക്കുവാൻ
എൻ ദൈവമേ എന്തുള്ളു നീചൻ ഞാൻ
നിൻ രുധിരം തന്നെന്നെ വീണ്ടെടുപ്പാൻ
ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ
Oh daivame raajaadi raaja deva
Aadi antham illaa maheshane
Sarvvalokam angaye vandikkunne
Saadhu njaanum veenu vanangunne
Athyuchathil paadum njaan karthaave
Angethrayo mahonnathan (2)
Sainyangalin naayakanangallayo
Dhanyanaaya ekaadhipathiyum
Immaanuvel veeranaam dhaivavum nee
Anya-millethum thava naamam pol
Athyagaadham aazhiyanantha vaanam
Thaaraa-jaalam kaanana parvvatham
Maarivillum thaarum thalirumellaam
Nin mahathvam khoshikkum santhatham
Aezha aenne ithramel snehikkuvaan
En dhaivame enthullu neechan njan
Nin rudhiram thannenne veendeduppaan
Krooshilolam nee nine thaazhthiyo