Onnumillaimayil Ninnumenne
Edit this page | Upload a file | See page history
https://www.youtube.com/watch?v=qJyf0usZ2XQ
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കൈ പിടിച്ചു നടത്തുന്ന സ്നേഹം
എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം (2)
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും ആ .. ആ .. ആ ..
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കാഴ്ചയേകിടാം ആ .. ആ .. ആ .. (2)
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ (2)
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു (2)
ദൈവസ്നേഹം എത്ര സുന്ദരം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കാഴ്ചയേകിടാം
ഉൾതടത്തിൻ ദു:ഖഭാരമെല്ലാം
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ (2)
ഞാൻ ഏകനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനേകുകയായിരുന്നു (2)
ദൈവമാണെൻ എക ആശ്രയം
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കൈ പിടിച്ചു നടത്തുന്ന സ്നേഹം
എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും ആ .. ആ .. ആ ..
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കാഴ്ചയേകീടാം ആ .. ആ ..ആ .. (2)
നിൻ്റെ മുൻപിൽ കാഴ്ചയേകീടാം