Paadeedum Njan En Aayussellaam
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/YJIlcafoU_w?playlist=YJIlcafoU_w&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
പാടിടും എൻ ആയുസ്സെല്ലാം
കീർത്തിക്കും ഞാൻ വൻ കൃപകളെ (2)
എണ്ണമില്ലാതുള്ള നന്മകളോർക്കുമ്പോൾ
എൻ മനം നന്ദിയാൽ വാഴ്ത്തിടുന്നു (2)
കഷ്ടങ്ങളേറിടും വേളകളിൽ
മരണ നിഴലിൻ താഴ്‌വരയിൽ (2)
കൂടെയിരിക്കുമെന്നരുളി ചെയ്തവൻ
വാഗ്ദത്തം പോലെയെൻ കൂടെയുണ്ട് (2)
വാനവും ഭൂമിയും ഒഴിഞ്ഞുപോയിടും
തൻ ഹിതം ചെയ്തവർ നിലനിൽക്കും (2)
ആകയാൽ തിരുഹിതം ചെയ്തു മുന്നേറുവാൻ
ആത്മാവിൻ ശക്തിയാൽ നിറക്കണേ (2)
കാലങ്ങൾ ഇനിയും ഏറെയില്ല
കാഹള ശബ്ദങ്ങൾ കേട്ടിടുവാൻ (2)
കാത്തിരിക്കും തൻ വിശുദ്ധ ഗണത്തെ
ചേർത്തീടുവാൻ പ്രിയൻ വന്നീടുമേ (2)
ഹാ എന്തൊരാനന്ദം എത്രയോ സന്തോഷം
നിത്യമാം വീട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
പൊന്മുഖം മുത്തിടും മാറോടണഞ്ഞിടും
എൻപ്രിയ യേശുവേ കണ്ടിടുമ്പോൾ (2)