Malayalam-Songs

Paadum Njan Parameshanu Sathatham

Edit this page | Upload a file | See page history
പാടും ഞാൻ പരമേശനു സതതം
എന്‍റെ പാപമെല്ലാം പോക്കിയതാൽ

അത്രയുമല്ലാശീർവാദം ഒക്കെയും ലഭിച്ചീടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്‍റെ വാർത്തയെനിക്കേകിയതാൽ

പാനം ചെയ്‌വാൻ കഷ്ടതയിൻ പാനപാത്രമവൻ കൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ
മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായ് ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ

ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ

ദൂതര്‍ക്കും കൂടവകാശം ലഭ്യമാകാതുള്ള രക്ഷ
ദൂതറിയിച്ചീടാന്‍ ഭാഗ്യം ലഭിച്ചെനിക്ക്
ഭൂതഗണം കാവലായ് തന്നനുദിനം എനിക്കവന്‍
നൂതനമാം ദൂതുകളും ഊനമെന്യെ നല്‍കീടുന്നു

കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്‍റേശുവെപ്പോലാക്കീടുന്നെന്നെ
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേര്‍ന്നുനിന്നു സ്തുതി
ച്ചാര്‍ത്തിടുവാനവനെന്നെ യോഗ്യനാക്കി ര്‍ത്തതോര്‍ത്തു

കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാൻ എന്‍റെ
കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ
കാലമേറെ ചെല്ലുംമുമ്പേ കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നേ കാരുണ്യവാരിധേ ദേവാ

വാട്ടവും മാലിന്യവുമെ ഒട്ടുമേശിടാതെയുള്ളോ-
രുത്തമമാം അവകാശം ലഭ്യമാകുവാന്‍
തിട്ടമായിട്ടവനെന്നെ ചേര്‍ത്തിടും മണിയറയില്‍
പാട്ടുപാടും കൂട്ടരുമായ് കോടി കോടി യുഗം വാഴാന്‍

Dhootharkkum koodavakaasham
Dhootharkkum koodavakaasham lebhyamaakathulla reksha
Dhoothariyicheedaan bhaagyam labhichenikk
Dootha ganam kaavalai thannanu dinam enikaavan
Noothanamaam doothukalum uunamennye nalkidunnu


Blix theme adapted by David Gilbert, powered by PmWiki