Parama Pithaavinu Sthuthi Paadaam
Edit this page | Upload a file | See page history
https://www.youtube.com/watch?v=0HxUm4V9ltQ
പരമ പിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നല്കിയവൻ (2)
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു
രോഗങ്ങളഖിലവും നീക്കിടുന്നു
ഇടയനെ പോലെന്നെ തേടിവന്നു
പാപക്കുഴിയിൽ നിന്നേറ്റിയവൻ
സ്വന്തമാക്കി നമ്മെ തീർത്തീടുവാൻ
സ്വന്ത രക്തം നമുക്കേകിയവൻ (2)
അമ്മയെ പ്പോലെന്നെ ഓമനിച്ചു
അപകട വേളയിൽ പാലിച്ചവൻ
ആഹാര പാനീയം ഏകിയവൻ
നിത്യമാം ജീവനെ നൽകിടുന്നു (2)
കൂടുകളെ കൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേൽ വഹിച്ചു നമ്മെ
നിലംപരിചായ് നാം നശിച്ചിടാതെ (2)
സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാം അവൻ മുൻപിൽ ആദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷയിൻ പാറ (2)