Malayalam-Songs

Praana Priya Praana Priya

Edit this page | Upload a file | See page history
പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ
വീണ്ടെടുപ്പുകാരാ

പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു (2)
കൃപയെ കൃപയെ
വർണ്ണിപ്പാൻ അസാദ്ധ്യമേ അത് (2)

നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2)

എൻ ശക്തിയാലല്ല കൈയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയത് (2)
നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയയാൽ ദയയാൽ നിത്യദയയാൽ

കോഴി തൻ കുഞ്ഞിനെ
ചിറകടിയിൽ മറയ്ക്കും പോലെ
കഴുകൻ തൻ കുഞ്ഞിനെ
ചിറകിൻ മീതെ വഹിക്കും പോലെ (2)
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻ കൃപകൾ (2)

കൂരിരുൾ താഴ്വരയിൽ ഭയം
കൂടാതെ എന്നെ നടത്തിയതാൽ
വൈഷമ്യ മേടുകളിൽ കരം
പിടിച്ചു എന്നെ നടത്തുന്നതാൽ
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ (2)


Blix theme adapted by David Gilbert, powered by PmWiki