Malayalam-Songs

Prakkale Pol Naam Paranneedume

Edit this page | Upload a file | See page history
https://www.youtube.com/watch?v=SQMARbqFQjI

പ്രാക്കളെ പോൽ നാം പറന്നീടുമേ
പ്രാണപ്രിയൻ വരവിൽ
പ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻ (2)
പ്രാണപ്രിയൻ വരുന്നു (2) .......................................................പ്രാക്കളെ

കഷ്ടങ്ങളെല്ലാം തീർന്നിടുമേ
കാന്തനാം യേശു വരുമ്പോൾ (2)
കാത്തിരുന്നിടാം ആത്മബലം ധരിക്കാം
കാലങ്ങളേറെയില്ല (2) ............................................................പ്രാക്കളെ

യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾ
ഭാരപ്പെടേണ്ടതുണ്ടോ (2)
കാഹളം ധ്വനിക്കും വാനിൽ മണവാളൻ വന്നീടും (2)
വിശുദ്ധിയോടൊരുങ്ങി നിൽക്കാം (2)..............................പ്രാക്കളെ

ഈ ലോകെ ക്ലേശങ്ങളേറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക (2)
നിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠം (2)
നിത്യമായങ്ങു വാണിടും (2)..................................................പ്രാക്കളെ

വീണ്ടെടുക്കപ്പെട്ട നാം പാടീടും
മൃത്യുവെ ജയമെവിടെ (2)
യുഗായുഗമായ് നാം പ്രീയൻ കൂടെന്നും (2)
തേജസ്സിൽ വാസം ചെയ്തീടും (2)...........................................പ്രാക്കളെ


Blix theme adapted by David Gilbert, powered by PmWiki