Malayalam-Songs

Pranaa Naadha Yeshu Deva

Edit this page | Upload a file | See page history
https://www.youtube.com/watch?v=SYXNnnc7cfw

പ്രാണനാഥാ യേശു ദേവാ
ക്രൂശിന്മേൽ ബലിയായോനേ
നിൻ സന്നിധേ ഞാനിതാ
എൻ ഹൃദയം പകരുന്നേ

യേശുവേ.....നാഥനേ......
എൻ ആരാധ്യൻ ദൈവമേ
നീ മാത്രം......ഈ ഭൂവിൽ.......
ആശ്രയമായ് ആരാധ്യനായ്

ഘോരമാം എൻ പാപകറ
നിൻ യാഗത്താൽ പൂർണ്ണമായ്
നീക്കിയെന്നെ സ്വന്തമായ്
തീർത്തതിനാൽ വരുന്നിതാ

പുതു ജീവൻ ഏകിയെന്നിൽ
നീക്കിയെൻ നിരാശകൾ
എൻ ഗോപുരവും ശൈലവും
എൻ പാറയുമെൻ കോട്ടയും


Blix theme adapted by David Gilbert, powered by PmWiki