Prathibhalam Thanneeduvaan Yeshuraajan
Edit this page | Upload a file | See page history
പ്രതിഫലം തന്നിടുവാൻ
യേശുരാജൻ വന്നിടുവാൻ (2)
അധികമില്ലിനിയും നാളുകൾ നമ്മുടെ
ആധികൾ തീർന്നിടുവാൻ (2)
ദൈവിക ഭവനമതിൽ
പുതു വീടുകളൊരുക്കിയവൻ (2)
വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ
നടുവാനതിൽ ദൂതരുമായ് (2)
തൻ തിരുനാമത്തിനായ്
മന്നിൽ നിന്ദകൾ സഹിച്ചവരെ (2)
തിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെ
കണ്ണുനീർ തുടച്ചിടുവാൻ (2)
സ്വന്തജനത്തിനെല്ലാം
പലപീഡകൾ ചെയ്തവരെ (2)
വന്നു ബന്ധിതരാക്കി അധർമ്മികളാ-
മവർക്കന്തം വരുത്തിടുവാൻ (2)
വിണ്ണിലുള്ളതുപോലെ
ഇനി മണ്ണിലും ദൈവഹിതം (2)
പരിപൂർണ്ണമായ് ദൈവികരാജ്യമി പാരിലും
സ്ഥാപിതമാക്കിടുവാൻ (2)
ദൈവിക ഭവനമതിൽ
പുതു വീടുകളൊരുക്കിയവൻ (2)
വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ
നടുവാനതിൽ ദൂതരുമായ് (2)
കാലമെല്ലാം കഴിയും
ഇന്നു കാണ്മതെല്ലാമഴിയും (2)
പിന്നെ പുതുയുഗം വിരിയും തിരികെ വരാതെ
നാം നിത്യതയിൽ മറയും (2)