Malayalam-Songs

Pukazhuvaanonnumilla-Nee Maathram

Edit this page | Upload a file | See page history
https://www.youtube.com/watch?v=vTaoJFKTf9c

പുകഴുവാനൊന്നുമില്ല
പ്രശംസിപ്പാൻ കാരണമില്ല (2)
താതനേ നീ തന്ന ദാനങ്ങളുള്ളൂ
അവകാശം പറവാൻ ഒന്നുമില്ല (2)

നീ മാത്രം എൻ ആശ്രയം
നീ മാത്രം എൻ ആശ്വാസം (2)
കൂരിരുൾ പാതയിൽ നടന്നാലുമെൻ്റെ
അഭയവും ആനന്ദവും നീ മാത്രമേ (2)

സ്തുതിക്കുവാൻ യോഗ്യനും നീ
പുകഴ്ത്തുവാൻ യോഗ്യൻ എന്നും നീ (2)
കാൽവരിയിൽ കാണും ദൈവപുത്രൻ
മഹിമയിൽ വാഴുന്ന എൻ രക്ഷകൻ (2)

പാപം ക്ഷമിക്കുന്നവൻ നീ
മരണത്തെ ജയിച്ചവനും നീ (2)
സ്വന്തരക്തം നൽകി വില കൊടുത്തവൻ നീ
പുതുജീവൻ നൽകുന്ന ദൈവവും നീ (2)


Pukazhuvaanonnumilla
Prashamsippaan kaaranamilla (2)
Thaathane nee thanna dhaanangalullu
Avakaasham paravaan onnumilla (2)

Nee maathram en aasrayam
Nee maathram en aashvaasam (2)
Koorirul paathayil nadannaalumente
Abhayavum aanandhavum nee maathrame (2)

Sthuthikkuvaan yogyanum nee
Pukazhthuvaan yogyan aennum nee (2)
Kalvariyil kaanum dhaivaputhran
Mahimayil vaazhunna en rakshakan (2)

Paapam kshamikkunnavan nee
Maranathe jayichavanum nee (2)
Swantha raktham nalki vila kodutthavan nee
Puthu jeevan nalkunna dhaivavum nee (2)


Blix theme adapted by David Gilbert, powered by PmWiki