Malayalam-Songs

Sarva Sainyaadhipan Yeshu

Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/oC7A2e5ojvY?playlist=oC7A2e5ojvY&autoplay=1&iv_load_policy=3&loop=1&modestbranding=1&start=

സർവ്വ സൈന്യാധിപൻ യേശു
സർവ്വ അധികാരിയാം യേശു
സർവ്വ നാമത്തിനും മേലെ
സർവ്വ ശക്തനാകും യേശു - 2

രാജാധി രാജനെ കർത്താധി കർത്തനെ
താൻ മാത്രം അമർത്യത ഉള്ളവനെ
വീരനാം ദൈവമേ അത്ഭുത മന്ത്രിയെ
യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് - 2

കാൽവറിയിൽ വൈരികളിൻ
ആയുധം നിർവീര്യമായ്
അടിപ്പിണരിൽ വ്യാധികളിൻ
വേരുകൾ നിർജീവമായ് - 2
ക്രൂശിൽ മുഴങ്ങിയ വിജയോത്സവം
യേശു കർത്താവ് രക്ഷാ നായകൻ - 2

ക്രിസ്തുയേശുവിൽ ജയോത്സവമായ്
നമ്മെ നടത്തിടും
എല്ലായിടത്തും തൻ സൗരഭ്യമായ്
നമ്മെ അയച്ചീടും - 2
ദേശം തുറന്നീടും വഴി ഒരുക്കീടും
താമ്ര വാതിലും താൻ തകർത്തീടും - 2

ഭയപ്പെടാതെ ഉറച്ചു നിന്ന്
സ്തോത്രം പാടിടാം
ബാഖായിൻ താഴ്‌വരയോ
ബറാഖ ആയീടുമേ - 2
സൈന്യത്താൽ അല്ല ശക്തിയാൽ അല്ല
പരിശുദ്ധനാം ആത്മാവിനാൽ - 2

യേശു നല്ലവൻ ദയ ഉള്ളവൻ
ജയ വീരനാം സൈന്യാധിപൻ - 2

Sarva sainyaadhipan Yeshu
Sarva adhikaariyaam Yeshu
Sarva naamathinum maele
Sarva shakthanaakum Yeshu

Rajaadhi raajane karthaadhi karthane
Thaan maathram amarthyatha ullavane
Veeranaam Dhaivame albhutha manthriye
Yaahe ee yudham angeykkullath

Kaalavariyil vairikalin aayudham nirveeryamai
Adippinaril vyaadhikalin vaerukal nirjeevamai
Krushil muzhangiya vijayolsavam
Yeshu karthavu raksha naayakan

Kristhu Yeshuvil jayolsavamaai namme nadathidum
Aella idatthum than sourabhyamaai namme ayacheedum
Dhesham thuranneedum vazhi orukkeedum
Thaamra vaathilum thaan thakartheedum

Bhayappedaathe uracchu ninnu sthothram paadidaam
Baakhaayin thaazhvarayo berakhah aayeedume
Sainyathaal alla shakthiyaal alla
Parishudhanaam aathmavinaal

Yeshu nallavan dhaya ullavan
Jaya veeranaam sainyaadhipan


Blix theme adapted by David Gilbert, powered by PmWiki