Seeyon Malayil Kunjaadumai
Edit this page | Upload a file | See page history
https://www.youtube.com/watch?v=H2XjxmD7FIg&list=RDH2XjxmD7FIg&start_radio=1
സീയോൻ മലയിൽ കുഞ്ഞാടുമായ്
പന്ത്രണ്ടു പന്ത്രണ്ടായിരം പേർ
നവ്യ ഗാനങ്ങൾ പാടീടുന്ന
സംഘത്തിൽ ചേർന്നു പാടിടുമേ
പാടും നാം ഇൻപമായ്
വൈണീകർ വീണ മീട്ടും പോലെ (2)
ലഭിക്കും പൊൻ കിരീടം അന്ന്
വിളങ്ങും ദൂതർ തുല്യരായി
സിംഹാസനത്തിൻ മുമ്പിലെന്നും
അത്യുച്ചനാദത്തിൽ പാടീടുമേ
കുഞ്ഞാട്ടിൻ ജീവ പുസ്തകത്തിൽ
പേരുള്ള ശുദ്ധർ വസിക്കുന്ന
നിത്യഭവനത്തിൽ പാർത്തു നാം
സ്വർഗ്ഗ സൗഭാഗ്യരായ് തീരുമേ
തേജസ്സായ് ദൈവം പ്രകാശിക്കും
രാത്രി ഉണ്ടാകയില്ലവിടെ
യാതൊരു ശാപവും ഇല്ലല്ലോ
ഭക്തന്മാർ നിത്യം ആരാധിക്കും