Malayalam-Songs

Seeyon Sainyame Unarnneeduvin

Edit this page | Upload a file | See page history
https://www.youtube.com/watch?v=aNQHdGjd_xE

സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക (2)

കേൾക്കാറായ് തൻ കാഹളധ്വനി
നാം പോകാറായ് ഈ പാർത്തലം വിട്ടു
തേജസ്സേറും പുരേ (2)

സർവായുധങ്ങൾ ധരിച്ചീടുക
ദുഷ്ടനോടെതിർത്തു നിന്നു വിജയം നേടുവാൻ (2)

ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോർ
നിത്യനിത്യ യുഗങ്ങൾ വാഴും സ്വർഗ്ഗ സീയോനിൽ (2)

പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങു ചെന്നു കാണുവാനെൻ പ്രിയൻ പൊന്മുഖം (2)

ആനന്ദമേ, നിത്യാനന്ദമേ
കാന്തനോടു വാഴും കാലം എത്ര ആനന്ദം (2)


Seeyon sainyame unarnneeduvin
Poruthu nee jayamedutthu viruthu praapikka (2)

Kelkkaarai than kaahala dhwani
Naam pokaarai ee paartthalam vitt
Thejasserum pure (2)

Sarvaayodhangal dharicheeduka
Dhushttanodethirthu ninnu vijayam neduvaan (2)

Kristheeshuvinai kashttam sahicchor
Nithya nithya yogangal vaazhum swarga seeyonil (2)

Prathyaasha aennil vardhiccheedunne
Angu chennu kaanuvaanen priyan pon mukham (2)

Aanandhame nithyaanandhame
Kaanthanodu vaazhum kaalam aethra aanandham (2)


Blix theme adapted by David Gilbert, powered by PmWiki