Senayin Adhipan Devanil Athiyaai
Edit this page | Upload a file | See page history
സേനയിൻ അധിപൻ ദേവനിലതിയായ്
ആശ്രയം ഏവനുണ്ടോ
ആയവൻ ഏവരിലും അതിധന്യൻ (2)
യാഹിൻ വാസമെന്തതികാമ്യം ആ…ആ…ആ…
യാഹിൻ വാസമെന്തതികാമ്യം
വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം
ഘോഷിക്കുന്നെൻ ഹൃദയം ജഡവും (2)
കുരികിൽ തനിക്കൊരു വീടും മീവൽ
പറവ തൻ കുഞ്ഞുങ്ങൾക്കായ്
നല്ലൊരു കൂടും കണ്ടെത്തിയല്ലോ (2)
നിൻ തിരുബലിപീഠം തന്നെ ആ…ആ…ആ…
നിൻ തിരുബലിപീഠം തന്നെ
ധന്യർ നിന്നാലയത്തിൽ വസിപ്പോർ
നിത്യം സ്തുതിക്കുമവർ നിന്നെ (2) സേനയി…
ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ
നിശ്ചയമാണെന്നും
താഴ്ച ഭവിക്കുകയില്ലെന്നും (2)
ഈ വിധമുള്ളോർ മനസ്സുകളിൽ ആ…ആ…ആ… (2)
ഈ വിധമുള്ളോർ മനസ്സുകളിൽ
നിർണ്ണയമുണ്ട് നിരന്തരമായ്
സീയോൻനഗരിയിൻ പെരുവഴികൾ (2) സേനയി…
കണ്ണുനീർ താഴ്വര അതു വഴിയായവർ
യാനം ചെയ്യുമ്പോൾ
ആയതു മാറും ജലാശയമായ്
മുന്മഴ അനുഗ്രഹപൂർണ്ണമതാൽ ആ…ആ…ആ…
മുന്മഴ അനുഗ്രഹപൂർണ്ണമതാൽ
പ്രാപിക്കും ബലമവർ ബലത്തിനുമേൽ
ചെന്നെത്തും ഏവരും സീയോനിൽ (2) സേനയി…