Malayalam-Songs

Shalem Raajan Varunnoru Dhvanikal

Edit this page | Upload a file | See page history

ശാലേം രാജൻ വരുന്നൊരു ധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നു പോകാൻ

വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
ജീവനുള്ള പാട്ടു പാടുവാൻ സാക്ഷി ചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ .................................... ശാലേം

ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേല ചെയ്യുവാൻ
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ ............ ശാലേം

അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു .................... ശാലേം

തീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽ പോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ............ ശാലേം


Shalem raajan varunnoru dhonikal
Dheshamengum muzhangidunnu
Sodara nee orungeeduka lokam veruthiduka
Vegam gemichiduvaan vaanil parannu pokan

Veeshuka ee thottathinullil
Jeeva aavi pakarneeduvaan
Jeevanulla paattu paaduvaan saakshi cholluvaan
Doothariyippaan sabha unaruvaan .................................Shalem

Kristhu veerar unarnnu shobhippaan
Shakthiyaayoru vela cheyyuvaan
Kakshittham idichu kalaka snehathaal onnikka
Vishvaasam koodatte melum dhairyam nalkatte.............Shalem

Albhuthangal adayaalangalaal
Sathya sabha velippedunnu
Bhoothangal alari oadunnu puthu bhaasha kelkkunnu
Kushta rogam maarunnu janam onnu cherunnu.............Shalem

Theepettikal theliyichu kolka
Aenna paathram kavinjidatte
Shobhayulla koottarodothu per vilikkumpol
Vaanil pokuvaan orungi nilkkum njaan............................Shalem


Blix theme adapted by David Gilbert, powered by PmWiki