Sree Yeshu Naamam Athishaya Naamam
Edit this page | Upload a file | See page history
ശ്രീയേശു നാമം അതിശയ നാമം
ഏഴയെനിക്കിമ്പ നാമം (2)
എല്ലാ നാമത്തിലും മേലായ നാമം
ഭക്തർ ജനം വാഴ്ത്തും നാമം (2)
എല്ലാ മുഴങ്കാലും മടങ്ങീടും തിരുമുമ്പില്‍
വല്ലഭത്വം ഉള്ള നാമം (2)
എണ്ണമില്ലാ പാപം എന്നില്‍ നിന്നും നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം (2)
അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന
ഉന്നതന്‍റെ വന്ദ്യ നാമം (2)
പാപപരിഹാരാർത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന
പാവനമാം പുണ്യ നാമം (2)
ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം (2)
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം
വിടുതലും നല്‍കും നാമം (2)
വാനം ഭൂമി ഏവം പാതാളം ഒരു പോൽ
വാഴ്ത്തി വണങ്ങും നാമം (2)
വാനിലും ഭൂവിലും ഉള്ള എല്ലാ അധികാരത്തെയും
ആയുധം വെപ്പിച്ച നാമം (2)
നീതിയോടെ രാജ്യ ഭാരമേൽപ്പാൻ ഭൂവിൽ
വേഗം വരുന്ന നാമം (2)
നാടുവാഴികളാ൦ തന്‍റെ സിദ്ധരുമായ്
ദാവീദിൻ സിംഹാസനത്തിൽ വാഴും നാമം (2)