Srishttaavaam Dhaivame En Yeshuve
Edit this page | Upload a file | See page history
https://www.youtube.com/watch?v=gzV3bv4UdjE
സ്രഷ്ടാവാം ദൈവമേ എൻ യേശുവേ
നിത്യനാം ദൈവമേ എൻ യേശുവേ (2)
ഉന്നതനാം നായകനെ വന്ദിതനാം നായകനെ
സൗഖ്യത്തിൻ ദായകനെ കർത്താധികർത്താവേ
വരുന്നു ഞാൻ നിൻ തിരുസന്നിധിയിൽ
പരിശുദ്ധനെ രാജാവേ അങ്ങേ വാഴ്ത്തിടുന്നിതാ
വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ (2)
അവനെന്‍റെ ശൈലവും എൻ കോട്ടയും
അവൻ എന്‍റെ രക്ഷയും എൻ ആശ്രയം (2)
എൻ പാറയാകുന്നവൻ എൻ പരിചയാകുന്നവൻ
അവൻ എന്‍റെ ഉപനിധിയേ (2) ..…………..................... പരിശുദ്ധനെ
നിൻ ഹിതം പോലെന്നെ നടത്തണേ
പോകേണ്ട വഴി എന്നെ കാണിക്കണേ (2)
കൂരിരുളായാലും താഴ്വരയായാലും
എൻ കൂടെ ഇരിക്കുന്നോനേ (2) .................................. പരിശുദ്ധനെ