Malayalam-Songs

Sthothra Geetham Paaduka Nee Maname

Edit this page | Upload a file | See page history
https://www.youtube.com/watch?si=_i-FfIbo21QXFqAO&fbclid=IwAR0E2vCrgpVF2ubaPofI33yoa7BZXK8RaJlbxc3f1jYkkK_CSvxfEF3EYMQ&v=bn5RcvnhXZ0&feature=youtu.be

സ്തോത്ര ഗീതം പാടുക നീ മനമേ
കര്‍ത്തന്‍ ജയം നല്‍കിടും നിശ്ചയമേ (2)

താഴ്ചയില്‍ എന്നെ ഓര്‍ത്തവനേ
വീഴ്ചയെന്നിയെ കാത്തവനേ (2)
കാഴ്ചയാലല്ല വിശ്വാസത്താലെ
വാഴ്ചയേകി നിത്യം ചേര്‍ത്തവനേ (2) ...............സ്തോത്ര

ശത്രുവിന്‍ തല തകര്‍ത്തവനേ
മാത്രയില്‍ ജയം തന്നവനേ (2)
ശത്രു മുന്‍പാകെ മേശയൊരുക്കും
മിത്രനാം യേശുവെ സ്തുതി മനമേ (2)................സ്തോത്ര

ഒന്നിലും പതറീടരുതേ
കണ്ണീരിൻ വഴി പോയീടിലും (2)
മന്നരിൽ മന്നവൻ നിന്നോടുകൂടെ
എന്നുമവൻ നിന്നെ വഴിനടത്തും (2)...............സ്തോത്ര

പാറയിൽ നിന്നു തേൻ പൊഴിയും
ജീവനീരിൽ നിന്നും കുടിക്കും (2)
മരുഭൂപ്രയാണം കഴിയും വരെ
മറയ്ക്കുമവൻ നിന്നെ ചിറകടിയിൽ (2).......സ്തോത്ര

കഷ്ടവും മഹാ ശാസനയും
നിന്ദയുമുള്ള ദിനവുമിതേ (2)
ഉള്ളം കലക്കും കള്ള സഹോദരര്‍
ഭള്ളുര ചെയ്യുകിലെന്തു ഭയം (2).......................സ്തോത്ര

ആശിച്ച ദേശം കാണുകയായ്
ക്ലേശമഖിലവും നീങ്ങുകയായ് (2)
യേശു മണാളന്‍ ചേര്‍ത്തിടും വേഗം
ശോഭിത മണവാട്ടിയായ നിന്നെ (2)..................സ്തോത്ര

Sthothra geetham paaduka nee maname
Karthan jayam nalkidum nischayame

Thaazhchayil namme orthavane
Veezhchayenniye kaatthavane
Kaazhchayaal alla viswasthaale
Vaazhchayeki nithyam cherthavane

Shathruvin thala thakarthavane
Maathrayil jayam thannavane
Shathru munbaake mesha orukkum
Mithranaam Yeshuve sthuthi maname

Onnilum pathareedaruthe
Kanneerin vazhi poyeedilum
Mannaril mannavan ninnodu koode
Ennumavan ninne vazhi nadathum

Paarayil ninnu then pozhiyum
Jeeva neeril ninnu nee kudikkum
Marubhu prayaanam kazhiyum vareyum
Marakkumavan ninne chirakadiyil

Kashttavum mahaa shaasanayum
Nindayumulla dhinavumithe
Ullam kalakkum kalla sahodharar
Bhallura cheyyukil enthu bhayam

Aashiccha dhesham kaanukayai
Klesham akhilavum neengukayai (2)
Yeshu manaalan cherthidum vegam
Shobhitha manavaattiyaaya ninne (2)


Blix theme adapted by David Gilbert, powered by PmWiki