Malayalam-Songs

Sthuthi Chey Maname Nithyavum

Edit this page | Upload a file | See page history
സ്തുതി ചെയ് മനമേ നിത്യവും നിൻ
ജീവനാഥനേശുവേ
ഇതുപോൽ സ്വജീവൻ തന്നൊരാത്മ
സ്നേഹിതൻ വേറാരിനി

മരണാധികാരിയായിരുന്ന
ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു
ഭീതി തീർത്ത നാഥനെ (2) ......................സ്തുതി ചെയ്

ബഹുമാന്യനാമാചാര്യനായി
വാനിലവൻ വാഴ്കയാൽ
ബലഹീനതയിൽ കൈവിടാതെ
ചേർത്തുകൊള്ളുമാകയാൽ (2) ...........സ്തുതി ചെയ്

ദിനവും മനമേ തൽസമയം
വൻ കൃപകൾ പ്രാപിപ്പാൻ
അതിധൈര്യമായ് കൃപാസനത്തിൻ
അന്ധികത്തിൽ ചെന്നു നീ (2) .............സ്തുതി ചെയ്

ബഹുദൂതരുച്ച നാദമോടെ
വാഴ്ത്തിടുന്ന നാഥനെ
ബലവും ധനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാൻ യോഗ്യനെ (2) ................സ്തുതി ചെയ്

Sthuti chey maname nithyavum nin
Jeeva naadhan Yeshuve
Ithupol swajeevan thannoraathma
Snehithan veraarini

Maranaadhikaari aayirunna
Khoranaam pishaachine
Maranatthinnaale neekki mrithyu
Bheethi theertha naadhane

Bhahumaanyanaam aachaaryanaayi
Vaanilavan vaazhkayaal
Balaheenadhayil kaividaathe
Cherthu kollum aakayaal

Dhinavum maname thalsamayam
Van kripakal prapipaan
Adhi dhairyamai kripaasanathin
Andhikatthil chennu nee

Bhahudhoothar ucha naadhamode
Vaazhthidunna naadhane
Balavum dhanavum jnaanamellaam
Swekaripaan yogyane


Blix theme adapted by David Gilbert, powered by PmWiki