Sthuthi Geetham Paadi Pukazhtheedunne
Edit this page | Upload a file | See page history
സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെ
ദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ (2)
അവനെൻ്റെ രക്ഷകൻ അവനെനിക്കുള്ളോൻ
ബലമുള്ള ഗോപുരം ആപത്തിൽ സങ്കേതം (2)
അവൻ്റെ ചാരെ ഓടിയണഞ്ഞവർ-
ക്കാശ്വാസമനുദിനവും (2)
അകൃത്യങ്ങളകറ്റി എന്നശുദ്ധിയെ നീക്കി
അനന്ത സന്തോഷമെന്നകമേ തന്നരുളി (2)
ആ ദിവ്യതേജസ്സിൻ അഭിഷേകത്താലെന്നെ
ജയത്തോടെ നടത്തിടുന്നു (2)
അനുദിന ഭാരങ്ങളവൻ ചുമന്നീടുന്നു
അനവധി നന്മകൾ അളവെന്യേ തരുന്നു (2)
അവനെൻ ഉപനിധി അവസാനത്തോളവും
കാക്കുവാൻ ശക്തനല്ലോ (2)
എതിരുകൾ വളരെ സഖികളിലധികം
വഴിയതിദൂരം ബഹുവിധ തടസ്സം (2)
പരിഭ്രമിക്കുന്നില്ല
മന്നവനേശു എന്നഭയം (2)
മരണത്തെ ജയിച്ചവനുയരത്തിലുണ്ട്
അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട് (2)
ആ വീട്ടിലെന്നെ ചേർത്തീടുവാൻ
മണവാളൻ വന്നീടുമേ (2)
Sthuthi geetham paadi pukazhtheedunne manuvelane
Dhoothar sthuthichu vazhthum sunnaranaam manavaalane (2)
Avanente rekshakan avan enikkullon
Balamulla gopuram aapathil sanketham (2)
Avante chaare oadi ananjavarkk
Aashwaasam anu dhinavum (2)
Akrithyangal akatti en ashudhiye neekki
Anandha santhosham en akame thannaruli (2)
Aa divya thejasin abhishekathaal
Enne jeyathode nadathidunnu (2)
Anudhina bhaarangal avan chumanneedunnu
Anavadhi nanmakal alavenya tharunnu (2)
Avan en upanidhi avasaanatholum
Kaakkuvaan shakthanallo (2)
Aethirukal valare sakhikalil adhikam
Vazhi athi dhooram bahu vidha thadassam (2)
Paribhramikkunilla mannavan
Yeshu en abhayam (2)
Maranathe jeyichavan uyarathilund
Avidenick orukkunna bhavanamonnund (2)
Aa veettil enne cherthiduvaan
Manavaalan vannidume (2)