Malayalam-Songs

Sthuthi Sthuthi En Maname

Edit this page | Upload a file | See page history
സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ
നാഥൻ നാൾതോറും ചെയ്ത നന്മകൾ ഓർത്തു
പാടുക നീ എന്നും മനമേ (2)

അമ്മയെപോലെ താതൻ
താലോലിച്ചണച്ചീടുന്നു
സമാധാനമായ് കിടന്നുറങ്ങാം
തൻ്റെ മാർവിൽ ദിനം ദിനമായ് (2)

കഷ്ടങ്ങൾ ഏറിടുമ്പോൾ
എനിക്കേറ്റം അടുത്ത തുണയായ്
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കുമല്ലൊ (2)

ഭാരത്താൽ വലഞ്ഞീടിലും
തീരാ രോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുന്നോരടിപിണരാൽ
തന്നീടുന്നു രോഗ സൗഖ്യം (2)

സഹായ ശൈലമവൻ
സങ്കേതവും കോട്ടയും താൻ
നടുങ്ങീടുകില്ലായതിനാൽ
തൻ കരുണ ബഹുലമഹോ (2)


Sthuthi sthuthi en maname
Sthuthikalil unnathane
Naadhan naal thorum cheytha nanmakal oarthu
Paaduka nee aennum maname (2)

Ammaye pole thaathan
Thaalolichanaccheedunnu
Samaadhaanamai kidannurangaam
Thante maarvil dhinam dhinamai (2)

Kashttangal aeridumbol
Aenikkettam aduttha thunayai
Khora vairiyin naduvil avan
Mesha namukkorukkumallo (2)

Bhaaratthaal valanjeedilum
Theera rogatthaal alanjeedilum
Pilarnnedunnoradi pinaraal
Thannidunnu roga saukhyam (2)

Sahaaya shailamavan
Sankethavum kottayum thaan
Nadungeedukil aayathinaal
Than karuna bhahulamaho (2)


Blix theme adapted by David Gilbert, powered by PmWiki