Sthuthicheeduvin Keerthanangal
Edit this page | Upload a file | See page history
https://www.youtube.com/watch?v=negLYZkfnCs
സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ
സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ
ദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നു
വല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്
തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെ
ഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നു മുന്നേ
കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനം
കേട്ടില്ല മാനവരിൻ കാതുകൾ തൻ വചനം
തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാം
പലമുറ നാം പാടിടുക പരമനു സങ്കീർത്തനം
ധ്യാനിക്കുവിൻ തൻ കൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ
മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ
മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം
ധനം സുഖം സന്തോഷമെല്ലാം നമുക്കു തൻ തിരുചരണം
Sthuthichiduvin keerthanangal devanu paadiduvin
Sthuthi uchitham manoharavum nallathum ennarivin
Devaadhidevanne paaril vannu paapiye thedi vannu
Vallabhanai marichuyarthu jeevikkunnu namukkai
Thirukkarangal nirathi vachu thaarakangal gagane
Orukki avan namukku raksha margam athinnu munne
Kandilla kannukale karunayin karachalanam
Kettilla maanavarin kaathukal than vachanam
Thalamurayai avan namukku nalloru sankethamaam
Palamura naam paadiduka paramanu sankeerthanam
Dhyaanikkuvin than kripakal pukazhthuvin than kriyakal
Maanithanaam than nama mahimakal varnnikkuvin
Manam thakarnnorkk arulumavan kripayude paricharanam
Dhanam sukham santhoshamellam namukku than thirucharanam