Malayalam-Songs

Sthuthippin Sthuthippin Yeshudevane

Edit this page | Upload a file | See page history
https://www.youtube.com/watch?v=ZE_1FkLoML4

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാൻ
അധിപനായ് വന്ന ദൈവകുഞ്ഞാടിനെ

കരുണ നിറഞ്ഞ കണ്ണുള്ളോനവൻ തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചുമന്നൊഴിപ്പതിന്നു കുരിശെടുത്തു
ഗോൽഗോത്താവിൽ പോയോനെ

വഴിയും സത്യവും ജീവനുമിവനേ അവന്നരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ കൃപ പൊഴിയുമേ
മേഘത്തൂണിൽനിന്നു പാടി

മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകൻ നമ്മെ സ്നേഹിച്ചവൻ തിരു
ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച
വിശ്വസ്തസാക്ഷിയെ നിനച്ചു

കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യൻ ശക്തിയോടു പ്രകാശിക്കും
പോലെയും തലമുടി ധവളപഞ്ഞിപോലെയുമിരിക്കുന്ന
ദൈവകുഞ്ഞാടിനെ

വലിയ ദൈവദൂതന്‍റെ ശബ്ദവും ദേവകാഹളവും തന്‍റെ
വിളിയോടിടകലർന്നു മുഴങ്ങവേ വാനലോകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നിമേഘത്തിൽ വെളിപ്പെടും കലങ്ങും
ദുഷ്ടർ തൻ മക്കളാനന്ദിക്കും

മന്നവമന്നനാകുന്ന മശിഹായെ, മഹാസേനയിൻ കർത്തനെ
മണ്ണു വിണ്ണും പടച്ചവനെ മനുവേലെ,
മനുനന്ദനനെ, പരനന്ദനനെ മരിനന്ദനനെ, രാജനന്ദനനെ
നിങ്ങൾ നന്ദിയോടു പാടി

ഹല്ലേലുയ്യാ പാടി സ്തുതിപ്പിനേശുവേ യേശുനാമത്തിനു ജയം
അല്ലലെല്ലാമവനകലെ കളയുമേ യേശുരാജാവിന്നോശന്ന
നല്ലവനാം യേശുരാജൻ വരും സർവ്വ വല്ലഭാ
യേശുവേ വേഗം വരേണമേ


Blix theme adapted by David Gilbert, powered by PmWiki