Malayalam-Songs

Suvishesha Vayal

Edit this page | Upload a file | See page history
സുവിശേഷ വയലുകൾ വിളഞ്ഞോരു കാലമായ്
ഒരുങ്ങീടാം സോദരരേ (2)
വയലിൻ ഉടമ വരുമ്പോൾ കർത്തൻ വേലക്കാരേ
നല്ലൊരു ഓഹരി നേടാൻ വേല തികപ്പിൻ (2)
സുവിശേഷ വയലുകൾ വിളഞ്ഞോരു കാലമായ്
ഒരുങ്ങീടാം സോദരരേ (2)

വീശു മുറം തൻ്റെ കയ്യിൽ ഉണ്ടേ
നെല്ലും പതിരുമായ് വേർതിരിപ്പാൻ (2)
തേജസ്സിൻ രൂപിയായ് കർത്തൻ വന്നീടുമ്പോൾ
കറ്റകൾ കാഴ്ചയായ് വെച്ചീടുമോ (2)

പേർ വിളിക്കും നേരത്തിൽ ലജ്ജിച്ചു നിൽക്കുവാൻ
സംഗതി ആയീടല്ലേ

സുവിശേഷ വയലുകൾ വിളഞ്ഞോരു കാലമായ്
ഒരുങ്ങീടാം സോദരരേ (2)

മുമ്പെ തൻ രാജ്യവും നീതികളും
അന്വേഷിപ്പിൻ വേല തികച്ചീടുവിൻ (2)
ഈ ലോക നന്മകളും സ്വർഗീയ നന്മകളും
വാക്കു പറഞ്ഞവൻ നല്കീടുമേ (2)

നാഥൻ പേർക്കായ്‌ കഷ്ടതയും താതൻ പേർക്കായ്‌ പീഡനവും
പ്രാപിക്കും കിരീടങ്ങളായ്

സുവിശേഷ വയലുകൾ വിളഞ്ഞോരു കാലമായ്
ഒരുങ്ങീടാം സോദരരേ (2)
വയലിൻ ഉടമ വരുമ്പോൾ കർത്തൻ വേലക്കാരേ
നല്ലൊരു ഓഹരി നേടാൻ വേല തികപ്പിൻ (2)
വയലിൻ ഉടമ വരുമ്പോൾ കർത്തൻ വേലക്കാരേ
നല്ലൊരു ഓഹരി നേടാൻ വേല തികപ്പിൻ (2)

Suvishesha vayalukal vilanjoru kaalamai
Orungeedaam sodharare (2)
Vayalin udama varumbol karthan velakkaare
Nalloru ohari nedan vela thikappin (2)

Veeshu muram thante kayyil unde
Nellum pathirumai verthirippaan (2)
Thejassin roopiyai karthan vanneedumbol
Kattakal kazhchayai vecheedumo (2)

Per vilikkum nerathil lajjichu nilkkuvaan
Sangathi aayeedallee

Munbe than rajyavum neethikalum
Anweshippin vela thikacheeduvin (2)
Ee loka nanmakalum swargeeya nanmakalum
Vaakku paranjavan nalkeedume (2)

Nadhan perkkai kashtathayum thaathan perkkai peedanavum
Prapikkum kireedangalai


Blix theme adapted by David Gilbert, powered by PmWiki